Kerala
ഡല്‍ഹി - നോയിഡ അതിര്‍ത്തി കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. രാജസ്ഥാന്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുന്നതായണ് റിപ്പോര്‍ട്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് ഡല്‍ഹി – നോയിഡ അതിര്‍ത്തി കര്‍ഷകര്‍ ഉപരോധിക്കും. കൂടാതെ ഡല്‍ഹി – ആഗ്ര, ഡല്‍ഹി – ജയ്പൂര്‍ പാതകളിലെ ഉപരോധം തുടരും. സമരത്തിന് വലിയ പിന്തുണ നല്‍കി രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ള കര്‍ഷക സംഘങ്ങള്‍ എത്തുന്നത് തുടരുകയാണ്.
എന്നാല്‍ സമരത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രത്തിന്റേയും ബി ജെ പിയുടേയും ഭാഗത്ത് നിന്ന് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുക്കുന്നവരെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഇടത് തീവ്രവാദ സംഘടനകള്‍ സമരത്തില്‍ നുഴഞ്ഞ് കയറിയതായാണ് കേന്ദ്ര നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. നിയമം എല്ലാവരും അംഗീകരിച്ചതാണെന്നും യഥാര്‍ഥ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണ പരിപാടികളും ബി ജെ പി ആരംഭിച്ചു. രാജ്യത്ത് ഉടനീളം ബി ജെ പി 700 യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.