Kerala
വോട്ടെണ്ണല്‍ ആരംഭിച്ചു; ഉയര്‍ന്ന പോളിംഗ് ശതമാനം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍ LIVE

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ കൃത്യം എട്ടിന് തന്നെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചു. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് ക്രമീകരണം. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സ്പെഷ്യല്‍ തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. പിന്നീട് മറ്റു തപാല്‍ വോട്ടുകള്‍ എണ്ണും. രണ്ടര ലക്ഷത്തിലധികം തപാല്‍ വോട്ടുകളാണ് ആകെയുള്ളത്. ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും ഷീല്‍ഡും നിര്‍ബന്ധമാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും സുരക്ഷ കര്‍ശനമാക്കി.