National
കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ചു; കൊവിഡ് ചികിത്സക്ക് ഹോമിയോപ്പതി ഡോക്ടര്‍മാകര്‍ മരുന്ന് നല്‍കരുതെന്ന് സുപ്രീം കോടതിയും

ന്യൂഡല്‍ഹി | കൊവിഡ് ചികിത്സക്ക് മരുന്നോ മറ്റ് നിര്‍ദേശങ്ങളോ നല്‍കാന്‍ ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതിയും . ഇതു സംബന്ധിച്ച കേരളാ ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അതേ സമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കൊവിഡ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി അനുവദിച്ചിട്ടുള്ള മരുന്ന് ഇവര്‍ക്ക് നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 21ലെ കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ എകെബി സദ്ഭാവന മിഷന്‍ സ്‌കൂള്‍ ഓഫ് ഹോമിയോ ഫാര്‍മസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് ഒഴികെ കൊവിഡ് ചികിത്സക്ക് ആയുര്‍വേദ, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ തുടങ്ങിയ വിഭാഗങ്ങളില്‍ അംഗീകൃത ചികിത്സാ രീതി കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.