Pathanamthitta
പത്തനംതിട്ടയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കുത്തനെ ഉയരുന്നു

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥീരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ശബരിമല തീര്‍ഥാടനവും കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാരണമായി. ഇന്ന് പത്തനംതിട്ടയില്‍ 404 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്. ഇതിനോടൊപ്പം നാലു പേരുടെ മരണവും ഇന്നലെ റിപോര്‍ട്ട് ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 23991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 40 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇതിനിടയിലും ഇന്നലെ 237 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21066 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2780 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2578 പേര്‍ ജില്ലയിലും, 202 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9530 പേര്‍ നിരീക്ഷണത്തിലാണ്. കൂടാതെ ജില്ലയിലെ ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 5041 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2415 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.62 ശതമാനമാണ്.