Kerala
ഇ ഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം; ഹരജിയുമായി സി എം രവീന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി | വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി നാലാമതും നോട്ടീസ് നല്‍കിയതിന് പിന്നാലെ ഹരജിയുമായി സിഎം രവീന്ദ്രന്‍ ഹൈക്കോടതിയില്‍. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹം ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.
താന്‍ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സിഎം രവീന്ദ്രന്‍ ആവശ്യപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികള്‍ സ്റ്റേ ചെയ്യണം. ചോദ്യം ചെയ്യുമ്പോള്‍ ഒപ്പം അഭിഭാഷകനേയും അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല
---- facebook comment plugin here -----