Connect with us

Business

മഹീന്ദ്രയുടെ കൊറിയന്‍ കമ്പനി വായ്പാ തിരിച്ചടവ് മുടക്കി

Published

|

Last Updated

സ്യോള്‍ | മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ദക്ഷിണ കൊറിയന്‍ യൂനിറ്റായ സാന്‍ഗ്യോംഗ് മോട്ടോര്‍ വായ്പാ തിരിച്ചടവ് മുടക്കി. ആറായിരം കോടി വോന്‍ (5.5 കോടി ഡോളര്‍) വായ്പാ തിരിച്ചടവാണ് കമ്പനി മുടക്കിയത്. ഇതിന്റെ പ്രതിഫലനമെന്നോണം മഹീന്ദ്രയുടെ ഓഹരി 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

വായ്പയില്‍ 3,000 കോടി വോന്‍ ബേങ്ക് ഓഫ് അമേരിക്കക്കും 2,000 കോടി വോന്‍ ജെ പി മോര്‍ഗാന്‍ ചെയ്‌സിനും 1,000 കോടി വോന്‍ ബി എന്‍ പി പരിബാസിനുമാണ് നൽകാനുള്ളത്. സാന്‍ഗ്യോംഗിന്റെ ഓഹരി 7.72 ശതമാനമാണ് ഇടിഞ്ഞത്. ദക്ഷിണ കൊറിയയിലെ എസ് യു വി വാഹന നിര്‍മാതാക്കളാണ് സാന്‍ഗ്യോംഗ്.

സാന്‍ഗ്യോംഗിന്റെ 75 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ തയ്യാറുള്ള കമ്പനിയെ അന്വേഷിക്കുകയാണ് ജൂണ്‍ മുതല്‍ മഹീന്ദ്ര. പാപ്പരത്തത്തിലേക്ക് അടുക്കുകയായിരുന്ന കമ്പനിയെ 2010ലാണ് മഹീന്ദ്ര സ്വന്തമാക്കിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കാന്‍ സാധിച്ചില്ല.

Latest