Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളി. കോടതി മാറ്റം പ്രായോഗികമല്ലെന്നും വേണമെങ്കില്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമല്ലോ എന്ന് സുപ്രീം കോടതി പറഞ്ഞു. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകനെ പരമോന്നത കോടതി വിമര്‍ശിച്ചു.
കേസ് നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചത് ദിലീപാണെന്നും വിചാരണ കോടതി ജഡ്ജി മോശം പരാമര്‍ശം നടത്തിയെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്ന് സര്‍ക്കാര്‍ വാദവും സുപ്രീം കോടതി തള്ളി.
---- facebook comment plugin here -----