National
രജനിയുടെ പാര്‍ട്ടിയുടെ പേര് മാറ്റിയതായി സൂചന

ചെന്നൈ | തന്റെ പാര്‍ട്ടിയുടെ മക്കള്‍ ശക്തി കഴകമെന്ന പേര് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മാറ്റിയതായി സൂചന. മക്കള്‍ സേവൈ കക്ഷി എന്നായിരിക്കും പാര്‍ട്ടിയുടെ പുതിയ പേര്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുത്തതായും ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹൈദരാബാദില്‍ സിനിമാ ഷൂട്ടിംഗിലാണ് രജനി പാര്‍ട്ടിയുടെ പേരും ചിഹ്നവും മാറ്റിയത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുമെന്നും ഈ മാസം 31ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും രജനി നേരത്തെ ട്വിറ്ററില്‍ പറഞ്ഞിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേര്‍ട്ടി അധികാരം പിടിക്കുമെന്നും രജനി പറഞ്ഞിരുന്നു.