National
മുംബൈ -ജംഷഡ്പുര്‍ പോരാട്ടത്തില്‍ സമനില

പനാജി | ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ച് ജംഷഡ്പുര്‍ എഫ്‌സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒന്പതാം മിനിറ്റില്‍ നെര്‍ജ്യൂസ് വാല്‍സ്‌കിസിലൂടെ മുന്നില്‍ കടന്ന ജംഷഡ്പുരിനെ 15ാം മിനിറ്റില്‍ ബര്‍തലോമ്യൂ ഒഗ്‌ബെച്ചെയുടെ ഗോളിലൂടെ മുംബൈ സമനിലയില്‍ പിടിക്കുകയായിരുന്നു. കളിയുടെ 28ാം മിനുട്ടില്‍ ടീം പത്ത് പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പുര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.
ലീഗില്‍ ആറ് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി മുംബൈയാണ് ഒന്നാമത്. ഏഴ് പോയിന്റുമായി ജംഷഡ്പുര്‍ ആറാം സ്ഥാനത്താണ്.
---- facebook comment plugin here -----