Saudi Arabia
താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണം സംഘടിപ്പിച്ചു

ദമാം | താജുല്‍ ഉലമയും നൂറുല്‍ ഉലമയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കരുത്തരായ അമരക്കാരായിരുന്നുവെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മീയ ധൈര്യമാണ് പ്രസ്ഥാനത്തിന് കരുത്തേകിയതെന്നും,ആത്മീയ വിദ്യാഭ്യാസ നവോമണ്ഡലങ്ങളില്‍ കേരളമുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയ വലിയ വ്യക്തിത്വങ്ങള്‍ക്ക് ഉടമയായിരുന്നുവെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്ല്യാര്‍ പറഞ്ഞു.
ഐസിഎഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമാറായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി (ഉള്ളാള്‍ തങ്ങള്‍), നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഐ.സി.എഫ് ദമാം സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സഅദിയുടെ അധ്യക്ഷതയില്‍, ഐസിഎഫ് നാഷണല്‍ സംഘടനാ കാര്യ സെക്രട്ടറി ബഷീര്‍ ഉള്ളണം ഉദ്ഘാടനം
ചെയ്തു,മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ് ലഭിച്ച ഐസിഎഫ് ദമാം സെന്‍ട്രല്‍ സംഘടനാ കാര്യ പ്രസിഡന്റ് അഹ്മദ് നിസാമിയെ ചടങ്ങില്‍ അനുമോദിച്ചു . മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം,സാമൂഹിക പ്രവര്‍ത്തകരായ ഹിളര്‍ മുഹമ്മദ് ,ഹമീദ് വടകര,ആര്‍.എസ് .സി സെന്‍ട്രല്‍ കണ്‍വീനര്‍ നിസാര്‍ പൊന്നാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,റാഷിദ് കോഴിക്കോട് സ്വാഗതവും, സലീം സഅദി നന്ദിയും പറഞ്ഞു.സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം(ജാമിഅ സഅദിയ്യ) സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.