Connect with us

National

ബെംഗളുരു ഐ ഫോണ്‍ പ്ലാന്റിലെ അക്രമം; 437.40 കോടിയുടെ നഷ്ടമെന്ന് കമ്പനി

Published

|

Last Updated

ബെംഗളുരു | കര്‍ണാടകയിലെ കോലാറിലെ ഐ ഫോണ്‍ പ്ലാന്റിലുണ്ടായ അക്രമത്തില്‍ നാന്നൂറില്‍ ഏറെ കോടികളുടെ നഷ്ടം സംഭവിച്ചതായി കമ്പനി. തായ്വാന്‍ അടിസ്ഥാനമായ വിസ്‌ട്രോണിന്റെ പ്ലാന്റാണ് കഴിഞ്ഞ ദിവസം ഒരു സംഘം ജീവനക്കാര്‍ അടിച്ച് തകര്‍ത്തത്. കെട്ടിടം, വാഹനങ്ങള്‍ എന്നിവക്കുണ്ടായ അഗ്‌നിബാധയും വിലയേറിയ ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടവും കമ്പ്യൂട്ടറുകളുടെ നഷ്ടവും മോഷണം അടക്കം കമ്പനിക്കുണ്ടായ നഷ്ടം 437.40 കോടി രൂപ വരുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

കമ്പനി എക്‌സിക്യുട്ടീവായ ടി ഡി പ്രശാന്ത് വേമഗല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വേതനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 1.5 കോടി രൂപയുടെ ഫോണുകള്‍ നഷ്ടമായെന്നും പരാതിയിലുണ്ട്. കരാര്‍ തൊഴിലാളികളായ 5000 പേരും അപരിചിതരായ 2000 പേരുമാണ് അക്രമത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു

രണ്ട് മാസത്തിലേറെയായി വേതനം നല്‍ന്നില്ലെന്നും അധികമായി ജോലി എടുപ്പിക്കുന്നുവെന്നും ആരോപിച്ച് കോലാറിലെ പ്ലാന്റിന് പുറത്ത് ആയിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞദിവസം ഒത്തുകൂടി കമ്പനിക്കെതിരെ ആക്രമണം നടത്തിയത്.

---- facebook comment plugin here -----

Latest