Connect with us

Kerala

കൊവിഡ് വാക്‌സിന്‍; മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്‌സിന്‍ ലഭിച്ചാല്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും കെ സി ജോസഫ് എം എല്‍ എയും നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

പെരുമാറ്റച്ചട്ടം വന്ന ശേഷം സര്‍ക്കാര്‍ തലത്തില്‍ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിര്‍ദേശം മുഖ്യമന്ത്രി പാലിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാന ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കൈവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.