Kerala
പച്ചക്കള്ളം പറയുന്നവര്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കും: കെ ടി ജലീല്‍

മലപ്പുറം | ലീഗിന് വോട്ട് ചെയ്യുന്ന മുസ്ലിംങ്ങളിലെ വലിയ വിഭാഗം വെല്‍ഫെയര്‍ യു ഡി എഫ് സഖ്യത്തിനെതിരാണ്. പിന്നെ എങ്ങനെയാണ് വെല്‍ഫെയര്‍ സഖ്യം യു ഡി എഫിന് ഗുണം ചെയ്യുകയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. 16ന് ഫലം പുറത്തുവരുമ്പോള്‍ ലീഗ് നടത്തിയ രാഷ്ട്രീയ നഷ്ടകച്ചവടം ബോധ്യമാകും. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫുകാര്‍ പറുന്നതില്‍ ഒരു വസ്തുതയും സത്യവുമുണ്ടാകില്ല. യു ഡി എഫുകാര്‍ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ഞാന്‍ എന്നോ ജയിലിലാകേണ്ടാതായിരുന്നു. എല്‍ ഡി എഫ്, എസ് ഡി പി ഐ ബന്ധം എന്ന തരത്തില്‍ യു ഡി എഫുകാര്‍ നടത്തുന്ന ആരോപണവും ഇത് പോലെയാണ്. പച്ചക്കള്ളം പറയുന്നവര്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കും. കൊവിഡ് കാലത്ത് ജനങ്ങളെ പട്ടിണിയില്ലാത്ത കാത്ത സര്‍ക്കാറിനുള്ള ജനങ്ങളുടെ പിന്തുണ തിരഞ്ഞെടുപ്പില്‍ വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.