Connect with us

Kerala

അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല തിരഞ്ഞെടുപ്പില്‍ ജയിക്കുക: പി ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

പെരിന്തല്‍മണ്ണ | പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്ന, നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികളാകുന്നവരെ തിരഞ്ഞെടുക്കാന്‍ പുതുതലമുറ്ക്ക് കഴിയണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല നാടിന്റെ വികനകാര്യങ്ങളില്‍ മുഴുകുന്നവരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് ജനം വിലയിരുത്തട്ടെ. നിയമപരമായ നടപടികളെ കുറിച്ച് ആലോചിക്കും”. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളടക്കം ശരിയായ രീതിയിലല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീക്കര്‍ എന്ന സ്ഥാനത്ത് ഇരിക്കുന്നതിനാല്‍ മറ്റ് ചിലരെ പോലെ ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് പ്രതികരിക്കാനാകില്ല. ഇത് ബലഹീനതയായി കാണരുതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

 

 

Latest