Kerala
ബി ജെ പി സ്ഥാനാര്‍ഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട് കോടഞ്ചേരിയില്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. കോടഞ്ചേരി പഞ്ചായത്തിലെ വാസുകുഞ്ഞിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡില്‍ വെച്ചാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. കാര്യമായ പരുക്കില്ലെന്നാണ് വിവരം.
---- facebook comment plugin here -----