Connect with us

National

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ; പഞ്ചാബില്‍ ജയില്‍ ഡിഐജി രാജിവെച്ചു

Published

|

Last Updated

ഛണ്ഡീഗഢ് | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി ഐ ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. തന്റെ രാജിക്കത്ത് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ശനിയാഴ്ച നല്‍കിയെന്ന് ലഖ്മീന്ദര്‍ സിങ് പറഞ്ഞു.
ദിവസങ്ങളായി തെരുവില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) നേതാവ് സുഖ്ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍ തുടങ്ങിയവര്‍ പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിത താരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.വിവാദമായ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരത്തിലാണ് കര്‍ഷകര്‍.

Latest