National
രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാന്‍; പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെതിരെ കമല്‍ഹാസന്‍

ചെന്നൈ | കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുന്ന വേളയിയില്‍ 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനൊരുങ്ങുന്നത് ആരെ രക്ഷിക്കാനാണെന്ന് കമല്‍ഹാസന്‍. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണമെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനയിലെ പഴയ ഭരണകാലത്തെ പരാമര്‍ശിച്ചുകൂടിയായിരുന്നു കമലിന്റെ വിമര്‍ശനം. ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില്‍ എന്നാണ് – കമല്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ ശക്തമായി എതിര്‍ത്തും കമല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമല്‍ അന്ന് താരതമ്യം ചെയ്തു.