Kerala
പരസ്യപ്രചാരണത്തിനിടെ സംഘര്‍ഷം; കോഴിക്കോട് 400 പേര്‍ക്കെതിരെ കേസ്

കോഴിക്കോട് | തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണ സമാപനത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘര്‍ഷത്തില്‍ 400 പേര്‍ക്കെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനുമാണ് കണ്ടാലറിയാവുന്ന എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസമാണ് കുറ്റിച്ചിറയില്‍ സമാപനത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. റാലികള്‍ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ആദ്യം ഉന്തും തള്ളുമുണ്ടായി. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു
---- facebook comment plugin here -----