Kerala
തടവുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പുതിയ പദ്ധതികളുമായി ജയില്‍ ഡി ജി പി

തിരുവനന്തപുരം | ജയിലില്‍ തടവുകാരുടെ മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യയും തടയാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ജയില്‍ ഡി ജി പി. ഋഷിരാജ് സിംഗ്. തടവുകാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ദിവസവും രാവിലെ ആറ് മുതല്‍ എട്ട് വരെ എഫ് എം റേഡിയോ തടവുകാരെ കേള്‍പ്പിക്കണമെന്നതാണ് ഇതില്‍ പ്രധാനം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജയിലില്‍ മാസികകള്‍ വാങ്ങി വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇതിനു പുറമെ, ബന്ധുക്കളെ ഫോണ്‍ വിളിക്കുന്നതിനും അനുമതിയുണ്ട്. ഫോണ്‍ വിളിക്കാന്‍ താത്പര്യമില്ലാത്തവരെ അതിന് പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്.
തടവുകാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൗണ്‍സിലിംഗ് നടത്തണം. അവരെ നിര്‍ബന്ധമായും വ്യായാമം ചെയ്യിക്കണം. തടവുകാരുമായി സാധാരണ വേഷത്തില്‍ ഇടപെടാന്‍ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയമിക്കും.
---- facebook comment plugin here -----