Ongoing News
ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

തിരുവല്ല | പത്തനംതിട്ടയിൽ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മുത്തൂര്‍ കൈതക്കണ്ടത്തില്‍ രാജപ്പന്‍ (75 ) ആണ് മരിച്ചത്. രാവിലെ 9.30ന് എം സി റോഡില്‍ പന്നിക്കുഴി പാലത്തിന് സമീപമാണ് അപകടം.
ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ രാജപ്പനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനകള്‍ക്ക് ശേഷം സംസ്‌കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: പരേതയായ മണിയമ്മ. മക്കള്‍: ശുഭ, ബിജു, ബിജി. മരുമക്കള്‍: പരേതനായ രവീന്ദ്രന്‍, സതിയമ്മ, സായി.
---- facebook comment plugin here -----