Connect with us

National

ഹൈദരാബാദിലെ മരുന്ന് ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; എട്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിന് സമീപം മരുന്ന് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. എട്ട് പേര്‍ക്ക് പരുക്കേറ്റു. ശങ്കറെഡ്ഢി ജില്ലയില്‍ ബൊല്ലാരാമിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയയിലെ വിന്ധ്യ ഓര്‍ഗാനിക്‌സ് എന്ന ഫാക്ടറിയിലാണ് സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായത്.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒരു രാസപദാര്‍ഥത്തിനാണ് തീ പിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീ പിടിക്കുമ്പോള്‍ നൂറോളം പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ നിന്ന് വന്‍തോതില്‍ പുക ഉയരുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.

Latest