National
കര്‍ഷകര്‍ ശക്തിപ്പെടും, രാജ്യം വികസിക്കും; വിവാദ കാര്‍ഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി | കര്‍ഷക സമരം 17ാം ദിവസത്തിലേക്ക് കടന്നിരിക്കെ വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാര്‍ഷിക നിയമങ്ങളോടെ രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമെന്നും രാജ്യം വികസിക്കുമെന്നും മോദി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകരുടെ ലാഭം മുടക്കിയ തടസങ്ങള്‍ ഇല്ലാതായി. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം ഫിക്കി സമ്മേളനത്തില്‍ മോദി പറഞ്ഞു.
സാമ്പത്തിക രംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തികരംഗത്ത് രാജ്യം . 2020ല്‍ രാജ്യം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയി. എന്നാല്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ മെച്ചപ്പെടുന്നുണ്ട്.
വിദേശനിക്ഷേപത്തില്‍ അടക്കം റിക്കോര്‍ഡ് നേട്ടമുണ്ടായെന്നും മോദി പറഞ്ഞു
---- facebook comment plugin here -----