Kerala
സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് കമ്മീഷണര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം | കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ലോക്നാഥ് ബെഹ്റ കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ലോക്നാഥ് ബെഹ്റ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചു.
കഴിഞ്ഞ ദിവസം കേസില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ഇ ഡി ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
---- facebook comment plugin here -----