Connect with us

Kerala

മന്ത്രിമാര്‍ ഊരാളുങ്കല്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നു: കെ സുരേന്ദ്രന്‍

Published

|

Last Updated

കണ്ണൂര്‍ |  സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബി ജെ പി എം പി സുരേഷ് ഗോപി എം പിയും. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാറിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.

സി പി എം നേതാക്കളും മന്ത്രിമാരും കള്ളപ്പണം വെളുപ്പിക്കുന്നത് ഊരാളുങ്കല്‍ വഴിയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഊരാളുങ്കലിന് വഴിവിട്ട സഹായം ചെയ്തു. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിത്. ആരോപണം തെളിഞ്ഞാല്‍ ശ്രീരാമകൃഷ്ണന്‍ പൊതുജീവിതം അവസാനിപ്പിക്കുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സി എം രവീന്ദ്രന്റെ കര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിന്റെ ഒത്താശ കൊണ്ടാണ് സി എം രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ബി ജെ പി ക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest