Kerala
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; സ്വര്‍ണക്കടത്ത് പ്രതികളെ സഹായിച്ചിട്ടില്ല- സ്പീക്കര്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രതിപക്ഷ നേതാവും ബി ജെ പി സംസ്ഥാന പ്രസിഡന്റും നടതക്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരവുമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചിട്ടില്ല. സ്വ്പനക്കൊപ്പം വിദേശയാത്ര നടത്തിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെറ്റ് ചെയ്യാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിസ്ഥാനത്തില്‍ രാജിവെക്കേണ്ട ആവശ്യമില്ല. ആരോപണത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണ് സ്പീക്കര്‍ എന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ല. തനിക്കെതിരെ തെറ്റായ ആരാപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. വിദേശത്തുവെച്ച് സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും കണ്ടുമുട്ടിയിട്ടില്ല.
തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാറില്‍ ിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും സ്പീക്കര്‍ പറഞ്ഞു.