Connect with us

Malappuram

സാന്ത്വന സദന സമർപ്പണം: നിറഞ്ഞ മനസുമായി ഐ സി എഫ് ജിദ്ധ സാരഥികൾ സദനത്തിലെത്തി

Published

|

Last Updated

ഐ.സി.എഫ് ജിദ്ധ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സാന്ത്വന സദനം സന്ദർശിക്കുന്നു

മലപ്പുറം | നിറഞ്ഞ മനസ്സുമായി ഐ.സി.എഫ് ജിദ്ധ സെൻട്രൽ കമ്മിറ്റി സാരഥികൾ സാന്ത്വന സദന സന്ദർശനം നടത്തി. പതിതരേയും ആലംബഹീനരെയും സംരക്ഷിക്കാനൊരിടം കണ്ടെത്തുന്നതിന്റെ ഭാഗമായി എസ് വൈ എസ് അവിഭക്ത മലപ്പുറം ജില്ല കമ്മിറ്റി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പ്രവർത്തക പങ്കാളിത്തത്തോടെ ഒന്നരക്കോടിയിലധികം രൂപ ചിലവിൽ സ്ഥലം വാങ്ങി തുടർ പ്രവർത്തനത്തിനായി വിഷമിച്ച ഘട്ടത്തിൽ ഏറെ ആശ്വാസമായി മാറുകയായിരുന്നു ജിദ്ധ ഐ സി.എഫ് സെൻട്രൽ കമ്മിറ്റിയുടെ സഹായ വാഗ്ദാനം.

സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സവിസ്തരം പ്രതിപാദിച്ച് നടത്തിയ കൺവൻഷനിൽ നിന്നും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ജിദ്ധ ഐ സി എഫ് നേതാക്കൾ നിർമ്മക്കാനുദ്ദേശിക്കുന്ന ബ്ളോക്കിന്റെ നേർപകുതി ഭാഗം ഏറ്റെടുക്കാമെന്ന പ്രഖ്യാപനം ഏറെ സന്തോഷം പൂർവ്വമാണ് എസ് വൈ എസ് ജില്ല കമ്മിറ്റി സ്വീകരിച്ചത്. തുടർന്ന് അതിവേഗം നിർമ്മാണമാരംഭിക്കുകയും വിവിധ ഘട്ടങ്ങളിലായി വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സദനത്തിലെത്തിയ ഐസിഎഫ് സാരഥികളുടെ മനം നിറയുന്ന കാഴ്ചയാണുണ്ടായത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന പ്രവാസി ഘടകമാണ് ഐസിഎഫ് ജിദ്ധ സെൻട്രൽ കമ്മിറ്റി. എന്നാൽ അവരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമായി ആലംബഹീനർക്കത്താണിയായി മാറുന്ന സാന്ത്വന സദനത്തിന്റെ പൂർത്തികരണത്തിന് കാര്യമായ സഹായം നൽകാൻ കഴിഞ്ഞതിലും അത് മനോഹരമായി നിർമ്മിച്ച് കണ്ടതിലും മനം നിറഞ്ഞ സന്തോഷമാണ് അവർ പങ്കു വെച്ചത്. അവസാന ഘഡു സഹായവുമായാണ് അവർ ഇന്നലെ സദനത്തിലെത്തിയത്.

സയ്യിദ് ഹബീബ് കോയ തങ്ങൾ കോട്ടക്കൽ, ശാഫി മുസ്ലിയാർ, മജീദ് സഖാഫി എടവണ്ണ, ബശീർ ഹാജി നിരോല്പാലം, മുഹ് യുദ്ധീൻ കുട്ടി സഖാഫി കൊട്ടുക്കര തുടങ്ങിയവരാണ് സദനത്തിലെത്തി ഫണ്ട് കൈമാറിയത്. എസ് വൈ എസ് ജില്ല സാരഥികളും സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കലും സംബന്ധിച്ചു.

Latest