Connect with us

First Gear

ആര്‍8 ആര്‍ഡബ്ല്യുഡി മോഡലിന്റെ പാന്ഥര്‍ എഡിഷനുമായി ഓഡി

Published

|

Last Updated

ന്യൂയോര്‍ക്ക് | ആര്‍8 റിയര്‍ വീല്‍ ഡ്രൈവ് മോഡലിന്റെ 2021 ആര്‍8 പാന്ഥര്‍ എഡിഷന്‍ പുറത്തിറക്കി ഓഡി. അമേരിക്കന്‍ വിപണിയിലാണ് ഈ വാഹനം അവതരിപ്പിച്ചത്. 30 വാഹനങ്ങള്‍ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്.

പാന്ഥര്‍ ബ്ലാക്ക് ക്രിസ്റ്റല്‍ എഫക്ട് പെയിന്റും പൂര്‍ണമായും ഓഡിയുടെ തനത് ഇന്റീരിയറുമാണ് പ്രത്യേക പതിപ്പിനുള്ളത്. 20 ഇഞ്ച് 5 ഡബിള്‍ സ്‌പോക് ഡൈനാമിക് ഡിസൈന്‍ വീല്‍, മാറ്റെ ബ്ലാക്കില്‍ ഫിനിഷ് ചെയ്ത റെഡ് ട്രിം എന്നിവയുമുണ്ട്. കാര്‍ബണ്‍ എക്സ്റ്റീരിയര്‍ മിറര്‍ ഹൗസിംഗും വരുന്നുണ്ട്.

183,300 യു എസ് ഡോളറാണ് വില. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗത കൈവരിക്കാന്‍ 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 201 മൈല്‍ ആണ് പരമാവധി വേഗം. എന്‍ജിന്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്, ഡ്രൈവ് മോഡ്, പെര്‍ഫോമന്‍സ് മോഡ് തുടങ്ങിയവ തിരഞ്ഞെടുക്കാം.

---- facebook comment plugin here -----

Latest