Connect with us

Ongoing News

ഈ ദമ്പതിമാർ അന്ന് യു ഡി എഫ് പ്രസിഡന്റുമാർ; ഇന്ന് എൽ ഡി എഫ് സ്ഥാനാർഥികൾ

Published

|

Last Updated

കെ സി സെയ്തലവിയും ഭാര്യ ആ ബിദയും

പള്ളിക്കൽ | ഗ്രാമപഞ്ചായത്തിൽ ഒരുകാലത്ത് യു ഡി എഫ് പ്രസിഡന്റുമാരായിരുന്ന ദമ്പതിമാർ എൽ ഡി എഫ് സ്വതന്ത്രരായി മത്സര രംഗത്ത്. നേരത്തെ മുസ്‌ലിം ലീഗിൽ സജീവമായിരുന്ന പഞ്ചായത്തിലെ കരിപ്പൂർ മേഖലയിൽ നിന്നുള്ള കെ സി സെയ്തലവിയും ഭാര്യ കെ സി ആബിദയുമാണ് ഇടത് സ്ഥാനാർഥികളായി മത്സരത്തിനിറങ്ങുന്നത്. കെ സി സെയ്തലവി കഴിഞ്ഞ ഭരണസമിതിയിൽ ഇടത് അംഗമായിരുന്നു. 1995 ൽ കെ സി ആബിദ കോണി ചിഹ്നത്തിൽ കരിപ്പൂരിൽ നിന്ന് ജയിച്ച് രണ്ടര വർഷം വീതം പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റുമായി. 2000 ൽ നടന്ന തിരെഞ്ഞെടുപ്പിൽ സെയ്തലവി ലീഗ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2005 ൽ വീണ്ടും കോണി ചിഹ്നത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയും പ്രസിഡന്റാകുകയും ചെയ്തു. 2010 ൽ ഇരുവർക്കും സ്ഥാനാർഥികളാകാനുള്ള അവസരം ലഭിച്ചില്ല.
പിന്നീട് ലീഗിനോട് ഇടഞ്ഞ സെയ്തലവി 2015 ൽ എൽ ഡി എഫ് സ്വതന്ത്രനായി കുമ്മിണി പ്പറമ്പിൽ നിന്നും മത്സരിച്ച് ജയിച്ചു.
ഈ വാർഡ് വനിതാ സംവരണമാതിനാൽ ഇക്കുറി ഇവിടെ ഭാര്യ ആബിദക്ക് അവസരം നൽകി സെയ്തലവി തൊട്ടടുത്ത ആറാം വാർഡിലേക്ക് മാറുകയായിരുന്നു.