National
കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കാന്‍ കോടതിയില്‍ ഹരജി

മുംബൈ | നിരന്തരം വിദ്വേഷം നിറഞ്ഞതും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ട്വീറ്റ് നടത്തുന്ന ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണ്ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തത്. സി.ആര്‍.പി.സി 482 വകുപ്പ് ചേര്‍ത്താണ് കേസ്.
തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടര്‍ച്ചയായി വിദ്വേഷം പരത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. പരാതിക്കാരന്‍ ട്വിറ്ററിനെ എതിര്‍കക്ഷിയായും ചേര്‍ത്തിട്ടുണ്ട്.
---- facebook comment plugin here -----