Kerala
ബുറേവി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം| ബുറേവി ചുഴലിക്കാറ്റിനെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ കേരളത്തിന് ആശ്വാസകരമാകുന്നത്. കാറ്റിന്റെ ശക്തി ക്ഷയിച്ചതായും അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനത്ത ജാഗ്രതാ നിര്‍ദേശത്തിനും മാറ്റം വരുത്തി. തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കുമെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ പ്രവചിച്ചതിലും ശക്തി കുറഞ്ഞ് കാറ്റ് തീവ്രന്യൂനമര്‍ദമായി മാറി തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. കേരളത്തിലെത്തുമ്പോള്‍ തീവ്രന്യൂനമര്‍ദത്തില്‍ നിന്നും ന്യൂനമര്‍ദമായി മാറുമെന്നും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ കാറ്റ് വീശുമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം പറയുന്നു.