Connect with us

National

സുവേന്തു അധികാരിയുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു: തൃണമൂല്‍ കോണ്‍ഗ്രസ്

Published

|

Last Updated

കൊല്‍ക്കത്ത പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച സുവേന്തു അധികാരിക്കെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി സൗഗത റോയ്. സുവേന്തു അധികാരിയുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചു. അദ്ദേഹത്തെ തിരിച്ചുകൊണ്ടവരാന്‍ ശ്രമിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിനെ സംബനന്ധിച്ചിടത്തോളം ഇനി സുവേന്തു അധികാരി ഒരു അടഞ്ഞ അധ്യായമാണെന്നും സൗഗത റോയ് പറഞ്ഞു.

ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക ്ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോറിനെതിരെ സുവേന്തു അധികാരി രംഗത്തെത്തിയിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പ്രശാന്ത് കിഷോര്‍ വരുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമൊക്കെയാണ്. അദ്ദേഹത്തെക്കുറിച്ച് സുവേന്തു മോശമായി സംസാരിച്ചത് ഒരിക്കലും ശരിയായില്ലെന്നും സൗഗതാ റോയി പറഞ്ഞു.
പ്രശാന്ത് കിഷോറിനോട് നേരത്തെ ചില എം എല്‍ എമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരേയും സൗഗത റോയ് ഭീഷണി മുഴക്കി. ചില തൃണമൂല്‍ എം എല്‍ എമാര്‍ പാര്‍ട്ടിയില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. അവര്‍ പ്രശാന്ത് കിഷോറിനും ദീദി (മമത)ക്കുമെതിരെ സംസാരിച്ചാല്‍, ഞങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വേറെയും ആവശ്യത്തിന് വിശ്വസ്തരുണ്ട് മത്സരിക്കാനും ജയിക്കാനുമെന്ന് കരുതുമെന്നും സൗഗതാ റോയ് പറഞ്ഞു.

 

Latest