Connect with us

Covid19

ജര്‍മനിയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാനൊരുങ്ങി 'ബയോടെക്'

Published

|

Last Updated

ബെര്‍ലിന്‍ | കൊവിഡ് പ്രതിരോധത്തിനായി ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ “ബയോടെക്” വികസിപ്പിച്ചെടുത്ത വാക്സിന്റെ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജര്‍മന്‍ കമ്പനിയായ സിര്‍ക്ക് പോട്ടിംഗിന്റെ ഫിനാന്‍ഷ്യല്‍ ഡയറക്ടറും, ശാസ്ത്ര ഗവേഷണ മന്ത്രി അനിയ കാര്‍ലിറ്റ്‌സ്‌കും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മരുന്നുകള്‍ വലിയ അളവില്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിതരണം ആരംഭിക്കും. പ്രതിരോധ മരുന്നിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിക്കുന്നതിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് (ഇ എം എം എ) തിങ്കളാഴ്ച അപേക്ഷ നല്‍കിയതായും മന്ത്രി പറഞ്ഞു.

ജര്‍മനിക്ക് പുറമെ അമേരിക്കന്‍ മരുന്ന് കമ്പനികളായ മോഡേണയും, ഫൈസറും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Latest