Connect with us

Health

ചുവന്ന രക്താണുക്കളുടെ വര്‍ധനവിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

Published

|

Last Updated

രാത്രി നല്ല ഉറക്കിന് ശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? പകല്‍ മധ്യത്തില്‍ ഇരുട്ട് കയറിയത് പോലെ തോന്നുന്നുണ്ടോ? പലപ്പോഴും ഈ അവസ്ഥകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഗുരുതര അവസ്ഥയായ അനീമിയ ആയിരിക്കാം. ചുവന്ന രക്ത കോശങ്ങള്‍ കുറഞ്ഞു എന്നാണ് അതിനര്‍ഥം. ഇവയുടെ വര്‍ധനവിന് സഹായിക്കുന്ന ഭക്ഷണരീതികള്‍ പരിചയപ്പെടാം:

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍: അയേണ്‍ കുറയുന്നത് അനീമിയയുടെ പ്രധാന കാരണമാണ്. ചുവന്ന മാംസം, മുട്ട, ബീന്‍സ്, ഡ്രൈഫ്രൂട്ട്‌സ്, പയര്‍ തുടങ്ങിയവ അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ഇലക്കറികളില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചുവന്ന രക്ത കോശങ്ങളുടെ വര്‍ധനവിന് വിറ്റാമിന്‍ ബി- 12 പ്രധാനമാണ്. ചുവന്ന മാംസം, മത്സ്യം, കക്ക തുടങ്ങിയവയില്‍ വിറ്റാമിന്‍ ബി- 12 ഉണ്ട്.

ചുവന്ന രക്താണുക്കള്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് കോപ്പര്‍. കക്ക, ചെറി, മത്സ്യം തുടങ്ങിയവയില്‍ കോപ്പറുണ്ട്. കോപ്പറിനെ പോലെ വിറ്റാമിന്‍ സിയും ചുവന്ന രക്താണുക്കള്‍ക്ക് നല്ലതാണ്.