Connect with us

National

രണ്ടാം ചര്‍ച്ചയും പരാജയം; സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | സമരത്തിലുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്രം നടത്തിയ രണ്ടാം ചര്‍ച്ചയിലും സമവായം കണ്ടെത്താനായില്ല. ഇന്ന് വിഗ്യാന്‍ ഭവനില്‍ നടന്ന ചര്‍ച്ച ഏഴു മണിക്കൂര്‍ നീണ്ടെങ്കിലും ധാരണയിലെത്താനാകാതെ പിരിയുകയായിരുന്നു. ഡിസംബര്‍ അഞ്ചിന്
വീണ്ടും ചര്‍ച്ച നടക്കും. സമരവുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

താങ്ങുവില എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാമെന്ന കേന്ദ്രനിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. കര്‍ഷക വിരുദ്ധമായ പുതിയ നിയമ ഭേദഗതികള്‍ പിന്‍വലിക്കുകയും താങ്ങുവില ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയ ഉറപ്പുകള്‍ നല്‍കുന്ന നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

Latest