Kerala
സഭയെ അവഹേളിച്ചതായി ആരോപിച്ച് ചെന്നിത്തലക്കെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം | നിയമസഭയെ അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അവകാശ ലംഘന നോട്ടീസ്. സി പി എം എം എല്‍ എ. ഐ ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ
വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ചെന്നിത്തല മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നു, സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണ് തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നോട്ടീസ്. ഇത്തരം പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ എന്ന പദവിയെ അപമാനിക്കുന്നതുമാണെന്ന് നോട്ടീസില്‍ പറയുന്നു.
---- facebook comment plugin here -----