Kerala
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസ്; സിബി വയലിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട് | മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ നിലമ്പൂര്‍ മേരി മാതാ എജ്യുക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് എം ഡി സിബി വയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 10 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കേസില്‍ അഞ്ചാം തവണയാണ് മലയോര വികസന സമിതി നേതാവു കൂടിയായ സിബിയെ ഇ ഡി ചോദ്യം ചെയ്യുന്നത്.
കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സിബിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി കഴിഞ്ഞാഴ്ച തള്ളിയിരുന്നു.
---- facebook comment plugin here -----