Kerala
പറവൂരില്‍ യുവതിയും മൂന്ന് കുഞ്ഞുങ്ങളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പറവൂര്‍ | എടവനക്കാട് കൂട്ടിങ്ങല്‍ച്ചിറ കാപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. വിനിത (23) ഇവരുടെ മക്കളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത കുട്ടികള്‍ക്ക് നാല്, മൂന്ന് വയസും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം.
യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ്പ്രാഥമിക നിഗമനം.
ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു.
---- facebook comment plugin here -----