Kerala
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയെടുക്കല്‍ ഇന്നും തുടരും

കൊച്ചി | തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരും. ഇന്നലെ വൈകിട്ട് ഇവരില്‍നിന്ന് പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി നടപടി.
നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികള്‍. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ഇന്ന് പരിഗണിക്കും. എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്കൂകുടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു
---- facebook comment plugin here -----