Kerala
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജയപ്രകാശ് അന്തരിച്ചു

ആലപ്പുഴ | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജയപ്രകാശ് (68) അന്തരിച്ചു. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഇന്നലെ 11.30 നായിരുന്നു അന്ത്യം.
കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്നു.
---- facebook comment plugin here -----