National
രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാര്‍ഡിംഗും ഉള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമന്ന് സുപ്രീംകോടതി. ആറ് മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണം. തുടര്‍ന്ന് ഇതിന്റെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പഞ്ചാബില്‍നിന്നുള്ള ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി നിര്‍ദേശം.
സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുത്ത് എല്ലാം പോലീസ് സ്റ്റേഷനുകളിലും ആധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും ലോക്കപ്പുകളിലും സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പുറത്തേക്കു പോകുന്ന വഴികളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഈ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും 18 മാസത്തേക്ക് തെളിവുകളായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.