Connect with us

Oddnews

അമേരിക്കന്‍ മരുഭൂമിയില്‍ നിന്ന് നിഗൂഢമായ ലോഹത്തൂണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍

Published

|

Last Updated

ലോസ് ആഞ്ചലസ് | അമേരിക്കയിലെ മരുഭൂമിയില്‍ നിന്ന് നിഗൂഢമായ ലോഹത്തൂണ്‍ അപ്രത്യക്ഷമായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്. അന്യഗ്രഹ ജീവികളാണ് ഇതിന് പിന്നിലെന്ന് വരെ പ്രചാരണമുണ്ടായിരുന്നു. ഉറ്റ മരുഭൂമിയിലെ ലോഹത്തൂണ്‍ ആണ് ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നത്.

എന്നാല്‍, നാല് പേര്‍ ഈ തൂണ്‍ എടുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദുരൂഹതകള്‍ അവസാനിച്ചു. രാത്രിയില്‍ നാല് പേര്‍ ചേര്‍ന്ന് ഇത് എടുത്തുമാറ്റുകയായിരുന്നുവെന്ന് ഫോട്ടോഗ്രാഫര്‍ റോസ് ബെര്‍ണാഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ വിശദീകരിച്ചതോടെയാണ് ദുരൂഹത ഒഴിഞ്ഞത്. എന്നാല്‍, കൂറ്റന്‍ ലോഹത്തൂണ്‍ എന്ത് ചെയ്തുവെന്നത് വ്യക്തമല്ല.

മരൂഭൂ പ്രദേശത്തെ ചുവന്ന പാറകള്‍ക്കിടയില്‍ 12 അടി ഉയരത്തിലാണ് ഈ നിഗൂഢ ലോഹത്തൂണ്‍ ഉണ്ടായിരുന്നത്. ഇത് കണ്ടെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഉത്ഭവത്തെ കുറിച്ച് ആര്‍ക്കുമറിയായിരുന്നില്ല. അന്യഗ്രഹ ജീവികളാണ് ലോഹത്തൂണ്‍ സ്ഥാപിച്ചതെന്ന് കരുതുന്ന നിരവധി പേരുണ്ട്.

2011ല്‍ മരിച്ച യു എസ് കലാകാരന്‍ ജോണ്‍ മക്രാകന്റെ സൃഷ്ടിയോട് സമാനതകളുള്ളതിനാല്‍ അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് പ്രചാരണമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest