Connect with us

Kerala

തലശേരിയില്‍ പട്ടാപകല്‍ എട്ട് ലക്ഷം കവര്‍ന്ന സംഭവം; മുഖ്യപ്രതി പിടിയില്‍

Published

|

Last Updated

തലശേരി | നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവച്ച ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കണ്ണൂര്‍ വാരം സ്വദേശി അഫ്‌സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.

മൊബൈല്‍ ടവര്‍ കേന്ദ്രീച്ച് പിന്തുടര്‍ന്ന പോലീസ് സംഘം വയനാട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ തലശേരി സ്റ്റേഷനിലെത്തിച്ചു ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
കഴിഞ്ഞ മാസം 16നാണ് നഗരത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. പഴയ ബസ്സ്റ്റാന്‍ഡിലെ സഹകരണ ബേങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായാണ് എട്ട് ലക്ഷം രൂപയുമായി ധര്‍മ്മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളും തലശേരിയിലെത്തിയത്.

ചക്കരക്കല്ലിലെ ജ്വല്ലറിയില്‍ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പുണ്ടായിരുന്നു. മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബേങ്കിലേക്ക് പടികള്‍ കയറവെ നൂറു തങ്ങളും മറ്റ് രണ്ട് പേരും ചേര്‍ന്ന് റഹീസിന്റെ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നുവെന്നാണ് പരാതി.

പണം കവര്‍ന്ന സംഘത്തിലെ പച്ച ഷര്‍ട്ടിട്ടയാള്‍ പോസ്റ്റ് ഓഫീസ് റോഡിലൂടെ പണകെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Latest