Connect with us

Kerala

കരിപ്പൂരില്‍ 46 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Published

|

Last Updated

കരിപ്പുര്‍  | കരിപ്പുര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 937.30 ഗ്രാം സ്വര്‍ണം പിടികൂടി.

ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 46 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു