Connect with us

Covid19

രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് കേസും 501 മരണവും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 കൊവിഡ് കേസും 501 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,99,414ആയും മരണം 1,38,122 ആയും ഉയര്‍ന്നു. 4,28,644 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 89,32,647 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. 24 മണിക്കൂറിനിടെ മാത്രം 43,062 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 94 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ഡിസംബര്‍ ഒന്നുവരെ 14,24,45,949 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,96,651 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. എന്നാല്‍ 24 മണിക്കൂറിനിടയില്‍ കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. 5375 കേസാണ് കേരളത്തില്‍ ഇന്നലെയുണ്ടായത്. 4930 കേസ്് മഹാരാഷ്ട്രയിലും 4006 കേസ് ഡല്‍ഹിയിലും സ്ഥിരീകരിച്ചു. ഇന്നലെ 95 മരണം മഹാരാഷ്ട്രയിലും 86 മരണം ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ 26 മരണങ്ങളാണുണ്ടായത്.

 

Latest