Connect with us

Kerala

ഹിന്ദുക്കള്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന് ആഹ്വാനം

Published

|

Last Updated

തിരുവനന്തപുരം |  ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ക്രിസ്തുമസിന് നക്ഷത്രം തൂക്കുന്നത് പോലെ ഹിന്ദുക്കള്‍ മകര നക്ഷത്രം തൂക്കണമെന്ന് ആഹ്വാനം. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നും ഇവര്‍ കല്‍പ്പിക്കുന്നു. മകനരക്ഷത്രത്തിന്റെ ചിത്രവും ഇത് വാങ്ങുന്നതിന് ബന്ധപ്പെടേണ്ട നമ്പറുമെല്ലാം നല്‍കിയാണ് വിഭാഗീയ പ്രചാരണം നടക്കുന്നത്. ഹിന്ദുത്വ വാദികളുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ തന്നെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകളാണ് മകരനക്ഷത്രം ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. “ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഈ മകരവിളക്ക് കാലത്ത് (ക്രിസ്മസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍…” എന്നാണ് ഈ ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍.

 

 

Latest