Connect with us

National

മഹാരാഷ്ട്രയില്‍ എന്‍ സി പി വനിതാ നേതാവ് കുത്തേറ്റു മരിച്ചു

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ എന്‍ സി പി പ്രാദേശിക നേതാവും യശസ്വിനി മഹിള ബ്രിഗേഡിന്റെ അധ്യക്ഷയയുമായ രേഖ ഭാവുസാഹെബ് (39) കുത്തേറ്റ് മരിച്ചു. മോട്ടോര്‍സൈക്കിളിനെ മറികടന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് രേഖക്ക് കുത്തേറ്റത് .

അഹമ്മദ്‌നഗര്‍ ജില്ലയിലെ പാര്‍ണറില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കുടുംബസമേതം പൂനയില്‍നിന്ന് അഹമ്മദ്‌നഗറിലേക്കു കാറില്‍വരുമ്പോള്‍ ജതെഗാവ് ഘട്ടില്‍ ഒരു മോട്ടോര്‍സൈക്കിളിനെ മറികടന്നു. റോഡിനു കുറുകെ മോട്ടോര്‍സൈക്കിള്‍ നിര്‍ത്തി രേഖയുമായി ഇവര്‍ തര്‍ക്കിച്ചു. തര്‍ക്കം രൂക്ഷമായതോടെ ഇവരിലൊരാള്‍ രേഖയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തംവാര്‍ന്ന് റോഡില്‍ കിടന്ന ഇവരെ ഗ്രാമവാസികളും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

---- facebook comment plugin here -----

Latest