Connect with us

Kerala

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍താരവും മലയാളിയുമായ ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് കുഴഞ്ഞ് വീണ് മരിച്ചു

Published

|

Last Updated

തൃശൂര്‍ | ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായിരുന്ന ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. 55 വയസായിരുന്നു. ബംഗളൂരു ഐടിഐ ടീമംഗമായിരുന്നു. കര്‍ണാടകത്തിനും കേരളത്തിനും വേണ്ടി സന്തോഷ് ട്രോഫിയില്‍ ഗോളിയായിട്ടുണ്ട്‌
.

1983 ല്‍ ഫുട്ബാള്‍ രംഗത്തേക്കു കടന്നുവന്ന ഫ്രാന്‍സിസ് ക്രൈസ്റ്റ് കോളജ് ടീമിലൂടെയാണ് സജീവമായത്. പിന്നീട് കേരള പോലീസിന് വേണ്ടിയും കളിച്ചു. ഒരു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ഗോളിയായിരുന്നു. വി പി സത്യന്‍, സി വി പാപ്പച്ചന്‍, കുരികേശ് മാത്യു എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.

പിന്നിട് ബംഗളൂരു ഐടിഐ ടീമിലെത്തി. തുടര്‍ന്നു നിരവധി തവണ കര്‍ണാടക ടീമിനുവേണ്ടിയും സന്തോഷ് ട്രോഫിയില്‍ ജഴ്‌സിയണിഞ്ഞു. ഒരു തവണ ഇന്ത്യക്കായും ജഴ്‌സിയണിഞ്ഞു.
തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് പരേതനായ ആലപ്പാട്ട് ചൊവ്വൂക്കാരന്‍ ഇഗ്‌നേഷ്യസിന്റെ മകനാണ്.