Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിന് സോപാധിക ജാമ്യം

Published

|

Last Updated

കാസര്‍കോട് | നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ ബി ഗണേശ് കുമാര്‍ എം എല്‍ എ യുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് സോപാധിക ജാമ്യം. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍.

ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്. കഴിഞ്ഞ മാസം 24 ന് പുലര്‍ച്ചെയാണ് ഗണേഷ് കുമാര്‍ എം എല്‍ എ യുടെ പത്തനാപുരത്തെ ഓഫീസില്‍ നിന്ന് പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.