Covid19
കിമ്മും കുടുംബവും ചൈനയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ബീജിംഗ് | ഉത്തര കൊറിയന്‍ ഭരണാധികാാരി കിം ജോംഗ് ഉന്നും കുടുബവും പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിന്‍ ചൈനയില്‍ നിന്ന് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു എസ് അനലിസ്റ്റായ ഹാരി കസ്യാനിസ് എന്നയാളാണ് 19 ഫോര്‍ട്ടി ഫൈവ് എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ് രണ്ട് ആഴ്ചക്ക് മുമ്പാണ് മരുന്ന് നല്‍കിയത്. കിമ്മിനും കുടുംബത്തിനുമൊപ്പം ഉത്തര കൊറിയയിലെ നിരവധി പ്രമുഖ ഉദ്യോഗസ്ഥരും മരുന്ന് സ്വീകരിച്ചതായാണ് വിവരം. എന്നാല്‍ ഏത് കമ്പനിയുടെ വാക്സിനാണ് നല്‍കിയതെന്നും ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യവും വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.
---- facebook comment plugin here -----