Connect with us

Kerala

ഷിപ്പിംഗ് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി | ഷിപ്പിംഗ് കാര്‍ഗോ വഴി സ്വര്‍ണം കടത്താന് സഹായിച്ചെന്ന നിഗമനത്തില്‍ കസ്റ്റംസ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്തു. 2019 ഏപ്രില്‍ രണ്ടിന് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്തത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് എക്സാമിനര്‍ പിന്നിട് സമ്മര്‍ദം താങ്ങാന്‍ കഴിയാതെ വി ആര്‍ എസ് എടുത്തതായാണ് ആരോപണം.

യു എ ഇ സര്‍ക്കാര്‍ കോസ്റ്റല്‍ ജനറലിനെ അയച്ച കാര്‍ഗോ എത്തിയത് ഏപ്രില്‍ രണ്ടിനായിരുന്നു. കുപ്പിവെള്ളം എന്ന ലേബലിനാണ് കാര്‍ഗോ എത്തിയത്. എന്നാല്‍ കാര്‍ഗോ പരിശോധിക്കാതെ അന്ന് തന്നെ വിട്ടയച്ചതായാണ് ആരോപണം. ഇത്തരത്തില്‍ നിരവധി കാര്‍ഗോകള്‍ പരിശോധനയില്ലാതെ വിട്ടയച്ചിട്ടഉണ്ടെന്നും ഇ ഡി പറയുന്നു. കേസുമായി ബ്ന്ധപ്പെട്ട് കൂടുതല്‍ കസ്റ്റ്ംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് ഇ ഡി തീരുമാനം.

 

Latest